Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നു;പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചുഅൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയമെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റിവീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടിശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചുസിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതിതൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി; വിചാരണക്കോടതി മാറണമെന്ന ഹർജി തള്ളിനെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; പ്രതി അഷ്കറിനെതിരായ മറ്റ് പരാതികളിലും പൊലീസ് അന്വേഷണംഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും ഒളിവിൽനിയമസഭ ഡെപ്യൂട്ടി സ്പീക്കറെ നാളെ തെരഞ്ഞെടുക്കും; പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയവും നാളെപാചകവാതക ക്ഷാമം; സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം ആശങ്കയിൽ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / ‘നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണം’; മുഖ്യമന്ത്രിക്ക് നിവേദനം നൽകി പഴകുളം മധു എംഎൽഎ

കേരളം

‘നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണം’; മുഖ്യമന്ത്രിക്ക് നിവേദനം നൽകി പഴകുളം മധു എംഎൽഎ

BigTV News Desk BigTV News Desk
May 23, 2026 1 min read
Share: Facebook Twitter WhatsApp Telegram
‘നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണം’; മുഖ്യമന്ത്രിക്ക് നിവേദനം നൽകി പഴകുളം മധു എംഎൽഎ

കണ്ണൂരിലെ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് റാന്നി എംഎൽഎ പഴകുളം മധു. മുഖ്യമന്ത്രി വി ഡി സതീശന് ഇത് സംബന്ധിച്ച് പഴകുളം മധു നിവേദനം നൽകി. കോടതിയിൽ പുതിയ സർക്കാരിന്റെ നിലപാട് നിർണായകമാകുമെന്ന് പഴകുളം മധു പറഞ്ഞു.

ഇടതുപക്ഷ സർക്കാരിനെ ഏറ്റവും കൂടുതൽ പ്രതിരോധത്തിൽ ആഴ്ത്തിയ സംഭവമായിരുന്നു പത്തനംതിട്ട സ്വദേശിയും കണ്ണൂർ എഡിഎമ്മുമായ നവീൻ ബാബുവിന്റെ മരണം. നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പം കേസ് അന്വേഷണത്തിൽ വീഴ്ചകൾ ഉണ്ടെന്ന് അന്ന് പ്രതിപക്ഷത്തിരുന്ന യുഡിഎഫ് നിരന്തരം ആരോപിച്ചിരുന്നു. അതിനാൽ വി ഡി സതീശൻ സർക്കാർ നവീൻ ബാബുവിന്റെ കേസ് എങ്ങനെ കൈകാര്യം ചെയ്യും എന്നാണ് കേരളം ഉറ്റുനോക്കുന്നത്. പത്തനംതിട്ട മലയാലപ്പുഴസ്വദേശിയായ നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടാണ് റാന്നി എംഎൽഎ പഴകുളം മധു മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്.

കേസിൽ തുടരഅന്വേഷണത്തിന് തലശേരി ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടിരുന്നു. നവീൻ ബാബുവിന്‍റെ ഭാര്യ ഉന്നയിച്ച നാല് കാര്യങ്ങൾ അന്വേഷിച്ച് കണ്ടെത്തനാണ് കോടതിയുടെ നിർദേശം. സിപിഐഎം നേതാവും പ്രതിയുമായ പി പി ദിവ്യയുടെ പേഴ്സണൽ നമ്പറിലെ വിവരങ്ങൾ മാത്രമാണ് ഇതുവരെ പൊലീസ് ശേഖരിച്ചിട്ടുള്ളത്. അതിനാൽ‌ ഔദ്യോഗിക നമ്പറിലെ മുഴുവൻ വിവരങ്ങൾ കൂടി ശേഖരിക്കണം, പ്രശാന്തൻ ഗോൾഡ് ലോൺ എടുത്താണ് കൈക്കൂലി നൽകിയതെന്ന ആരോപണത്തിൽ ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കണം, നവീൻ ബാബു കൈക്കൂലിക്കാരനാണെന്ന് ആരോപിച്ചുള്ള പരാതി വിജിലൻസ് ഉദ്യോഗസ്ഥർ എങ്ങനെ കൈകാര്യം ചെയ്തു എന്നതിൽ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കണം, പ്രശാന്തനും നവീൻ ബാബുവും കൂടിക്കാഴ്ച നടത്തി എന്ന് പറയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കണം ഇങ്ങനെ നാല് കാര്യങ്ങളിലാണ് ഈ കഴിഞ്ഞ മാർച്ചിൽ കോടതി തുടരന്വേഷണം ആവശ്യപ്പെട്ടത്. മെയ്‌ 30നകം റിപ്പോർട്ട്‌ സമർപ്പിക്കാൻ ആണ് നിലവിലെ അന്വേഷണസംഘത്തോട് കോടതി നിർദേശിച്ചിട്ടുള്ളത്.

Tags:

#ADM #CBI #kannur #Naveen Babu #Pazhakulam Madhu #PP Divya
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

കേരളം

മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നു;പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

എറണാകുളം

അൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയ

ഏറ്റവും പുതിയത്

മെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റി

Recent Posts

  • മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നു;പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
  • അൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയ
  • മെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റി
  • വീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടി
  • ശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap