വാശിയേറിയ ബംഗാൾ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി കേരളത്തിലെ അതിഥി തൊഴിലാളികൾ വോട്ട് ചെയ്യാൻ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുകയാണ്. ഇതോടെ കേരളത്തിലെ നിർമാണ മേഖലയിലടക്കം വൻ പ്രതിസന്ധിയാണ് രൂപപ്പെടുന്നത്. വേണ്ടത്ര തൊഴിലാളികൾ ഇല്ലാതായതോടെ കോൺട്രാക്ടർമാർ അനിശ്ചിതത്വത്തിലാണ്.
അതിഥി തൊഴിലാളികൾ കൂട്ടമായി ബംഗാളിലേക്ക് മടങ്ങിയത് സാരമായി തന്നെ കേരളത്തിലെ വിവിധ തൊഴിൽ മേഖലകളെ ബാധിച്ചുതുടങ്ങി. പെരുമ്പാവൂരിലെ വ്യാപാര സ്ഥാപനങ്ങൾ പലതും പ്രതിസന്ധിയിലാണ്. നിർമാണ മേഖലയും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. തൊഴിലാളികൾ ഇല്ലാതായതോടെ പലയിടത്തും കെട്ടിട നിർമാണം പാതി നിലച്ച മട്ടിലാണ്.
താത്കാലികമായി തൊഴിലാളികളെ സംഘടിപ്പിച്ചാൽ തുക കൂടുതൽ നൽകേണ്ടി വരും. സമയത്തിന് നിർമാണം പൂർത്തിയാക്കാൻ കഴിയാത്ത പ്രതിസന്ധി വേറെയും ഉണ്ട്. തെരഞ്ഞെടുപ്പും, ഫലവും കഴിഞ്ഞ് തൊഴിലാളികൾ മടങ്ങി എത്തിയാൽ മാത്രമേ കേരളത്തിൽ പല തൊഴിൽ മേഖലകളും പൂർവസ്ഥിതിയിൽ സജീവമാകൂ
