മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞിട്ടും പിണറായി വിജയന്റെ കണ്ണൂരിലെ വീടിന് മുന്നിലെ പൊലീസ് സുരക്ഷ തുടരുന്നു. കഴിഞ്ഞ 10 വർഷമായി വെയിലത്തും മഴയത്തും സൗകര്യങ്ങൾ ഒന്നുമില്ലാതെയാണ് പൊലീസ് ഉദ്യോഗസ്ഥർ പിണറായി വിജയന്റെ വീടിന് മുന്നില്‍ ജോലി ചെയ്യുന്നത്. പിണറായി വിജയനും കുടുംബവും തലസ്ഥാനത്ത് തുടരുമ്പോഴും പൂട്ടിയിട്ട വീടിന് കാവൽ തുടരുകയാണ് ഇവർ.മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞിട്ടും പിണറായിയുടെ വീടിന് പോലീസ് കാവൽ; ചർച്ചയായപ്പോൾ പിൻവലിക്കാൻ സർക്കാർ നീക്കം തുടങ്ങി.ജീപ്പ് സ്റ്റേഷന്’ മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംസ്ഥാന സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി ഉടന്‍ തന്നെ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ കണ്ണൂര്‍ പൊലീസിനു നിര്‍ദേശം നല്‍കും. യോഗത്തിന്റെ മിനിട്സ് ലഭിക്കുന്ന മുറയ്ക്ക് ജീപ്പ് അവിടെനിന്നു മാറ്റാന്‍ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി. ബാറ്ററിയില്ലാതെ തകരാറിലായ ജീപ്പ് കെട്ടിവലിച്ചു കൊണ്ടുപോകേണ്ടി വരുന്ന അവസ്ഥയിലാണുള്ളത്.
ജീപ്പ് മാറ്റുന്നതോടെ ഈ ജീപ്പിനകത്ത് ഊഴം വച്ച് 24 മണിക്കൂറും ഇരിക്കേണ്ടിവന്നിരുന്ന പൊലീസുകാരുടെ ദുരിതത്തിനും അവസാനമാകും. പിണറായി വിജയന് മുഖ്യമന്ത്രിയായതിനു പിന്നാലെയാണ് സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി പൊലീസ് വീടിനു മുന്നില്‍ കാവല്‍ ഏര്‍പ്പെടുത്തിയത്. പിന്നീടത് സ്ഥിരമായി. പൊലീസുകാര്‍ക്ക് വിശ്രമിക്കാനും രേഖകള്‍ സൂക്ഷിക്കാനുമായിട്ടാണ് പൊലീസ് ജീപ്പ് അവിടെയിട്ടത്. ബാറ്ററി അഴിച്ചുമാറ്റിയ നിലയിലാണ്. വണ്ടി കേടായതിനാല്‍ ഓടിക്കാനാകില്ല. 2014 മോഡല്‍ കെ.എല്‍.01 ബി.ആര്. 9569 ജീപ്പാണ് ‘പൊലീസ് സ്റ്റേഷനാ’യി ഉപയോഗിക്കുന്നത്. പെരുമഴയത്തും കൊടുംചൂടിലും ജീപ്പിനുള്ളില്‍ കഴിച്ചുകൂട്ടുകയാണ് പൊലീസുകാര്‍.
