മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം സ്വന്തം ജില്ലയിൽ എത്തിയ നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ ഭവന സന്ദർശനങ്ങളും കൂടിക്കാഴ്ചകളും പൂർത്തിയാക്കി തിരുവനന്തപുരത്തേക്ക് മടങ്ങി.വയലാർ രവി അടക്കമുള്ളവരുടെ വീടുകളിൽ സന്ദർശനം നടത്തിയ ശേഷമാണ് വി ഡി സതീശൻ ദേശത്തെ സ്വന്തം വീട്ടിൽ എത്തിയത്. രാവിലെ മുതൽ നിയുക്ത മുഖ്യമന്ത്രിയെ കാണാൻ സാംസ്‌കാരിക – രാഷ്ട്രീയ മേഖലയിൽ നിന്ന് നിരവധിപേരാണ് വീട്ടിലെത്തി.പ്രവർത്തകരും അനുഭാവികളും ആവേശജ്വല സ്വീകരണമാണ് വി ഡി സതീശന് നൽകിയത്.വീട്ടിൽ എത്തിയ എല്ലാവരെയും കണ്ട ശേഷം 9 മണിയോടെ നിയുക്ത മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങി.മുൻനിശ്ചയിച്ച ഗുരുവായൂർ യാത്ര ഒഴിവാക്കിയായിരുന്നു മടക്കം.സത്യപ്രതിജ്ഞയ്ക്ക് ശേഷമാകും വിഡി സതീശൻ ഇനി ജില്ലയിൽ മടങ്ങി എത്തുക.
നിയുക്ത മുഖ്യമന്ത്രിക്ക് സ്വന്തം ജില്ലയിൽ ആവേശ സ്വീകരണം;കൂടിക്കാഴ്ചകൾക്ക് ശേഷം തലസ്ഥാനത്തേക്ക് മടങ്ങി
