Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നു;പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചുഅൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയമെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റിവീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടിശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചുസിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതിതൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി; വിചാരണക്കോടതി മാറണമെന്ന ഹർജി തള്ളിനെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; പ്രതി അഷ്കറിനെതിരായ മറ്റ് പരാതികളിലും പൊലീസ് അന്വേഷണംഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും ഒളിവിൽനിയമസഭ ഡെപ്യൂട്ടി സ്പീക്കറെ നാളെ തെരഞ്ഞെടുക്കും; പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയവും നാളെപാചകവാതക ക്ഷാമം; സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം ആശങ്കയിൽ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / അനിശ്ചിതത്വത്തിലായി എസ്എസ്എൽസി ഫല പ്രഖ്യാപനം; നിർണായക പരീക്ഷ ബോർഡ് യോഗം ഇന്ന്

കേരളം

അനിശ്ചിതത്വത്തിലായി എസ്എസ്എൽസി ഫല പ്രഖ്യാപനം; നിർണായക പരീക്ഷ ബോർഡ് യോഗം ഇന്ന്

BigTV News Desk BigTV News Desk
May 13, 2026 1 min read
Share: Facebook Twitter WhatsApp Telegram
അനിശ്ചിതത്വത്തിലായി എസ്എസ്എൽസി ഫല പ്രഖ്യാപനം; നിർണായക പരീക്ഷ ബോർഡ് യോഗം ഇന്ന്
എസ്എസ്എൽസി പരീക്ഷാഫലം സംസ്ഥാന സർക്കാരിന്റെ ഏകീകൃത സേവന പ്ലാറ്റ്ഫോമായ ‘നമ്മുടെ കേരളം' ആപ്പിലും ലഭ്യമാണ്

സംസ്ഥാനത്തെ SSLC ഫലപ്രഖ്യാപനത്തിലെ പ്രതിസന്ധിയൊഴിയുന്നു. മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരം ഈ മാസം 15 ന് തന്നെ ഫ്രലപ്രഖ്യാപനമുണ്ടാകും. ചീഫ് സെക്രട്ടറിയുടെ അനുമതി ലഭിച്ച സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറാകും ഫലം പ്രഖ്യാപിക്കുക. ഇന്നലെ നടന്ന ക്യു ഐ പി യോഗത്തിൽ ഇത് സംബന്ധിച്ച ധാരണയായെന്നാണ് സൂചന. അതേസമയം ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ചേരുന്ന പരീക്ഷ ബോർഡ് യോഗത്തിന് ശേഷമാകും. ഫലപ്രഖ്യാപനത്തിനായി പുതിയ മന്ത്രിസഭ രൂപികരിക്കും വരെ കാത്തിരിക്കേണ്ടതില്ലെന്ന് KPCC നേതൃത്വവും പരീക്ഷ ഭവനെ അറിയിച്ചിരുന്നു.

പുതിയ സർക്കാർ ചുമതലയേൽക്കാത്തതും പകരം ഫലം പ്രഖ്യാപിക്കാൻ വകുപ്പ് സെക്രട്ടറി ഇല്ലാത്തതുമാണ് പ്രതിസന്ധിക്ക് കാരണമായത്. മൂല്യനിർണയം പൂര്‍ത്തിയാക്കിയതിനാല്‍ വെള്ളിയാഴ്ചയായിരുന്നു ഫലം പ്രഖ്യാപിക്കേണ്ടത്. 2025-26 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലപ്രഖ്യാപനം മേയ് 15 ന് നടക്കുമെന്നായിരുന്നു മുന്‍ വിദ്യാഭ്യാസ മന്ത്രിയായ വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചിരുന്നത്.നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചെങ്കിലും മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ നീളുന്നതിനാൽ നിലവിൽ സംസ്ഥാനത്ത് മന്ത്രിസഭ നിലവിലില്ല. സാധാരണഗതിയിൽ വിദ്യാഭ്യാസ മന്ത്രിയാണ് ഫലപ്രഖ്യാപനം നടത്താറുള്ളത്. എന്നാൽ മന്ത്രിയില്ലാത്ത സാഹചര്യത്തിലാണ് , പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ ഫലം പുറത്തുവിടുന്നത് . 2021-ലെ തെരഞ്ഞെടുപ്പ് കാലത്ത് അന്നത്തെ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. ഷാജഹനായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഡാറ്റാ എൻട്രി ഉൾപ്പെടെയുള്ള സാങ്കേതിക നടപടികളും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. 

മെയ് 15-നകം ഫലം പ്രസിദ്ധീകരിക്കുമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു. ഈ തീയതിയിൽ മാറ്റമുണ്ടാകരുതെന്നും ഫലം വൈകുന്നത് ഹയർ സെക്കൻഡറി പ്രവേശന നടപടികളെ ബാധിക്കുമെന്നും അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം കൂടി പരിഗണിച്ചാണ് സർക്കാർ രൂപീകരണം കാത്തുനിൽക്കാതെ ഫലം പ്രഖ്യാപിക്കാൻ ഉദ്യോഗസ്ഥതലത്തിൽ തീരുമാനമായത്

Tags:

#Sslc result #udf govt
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

കേരളം

മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നു;പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

എറണാകുളം

അൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയ

ഏറ്റവും പുതിയത്

മെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റി

Recent Posts

  • മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നു;പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
  • അൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയ
  • മെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റി
  • വീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടി
  • ശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap