ആലുവ എടത്തലയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം.31 പേർക്ക് പരുക്ക്.10 പേരുടെ നില ഗുരുതരം.പരുക്കേറ്റ 31 പേരെയും ആലുവയിലുള്ള രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോഴിക്കോട് സ്വദേശി ഐശ്യര്യ മണിയുടെ നില അതീവ ഗുരുതരമാണ്.വെൻ്റിലേറ്ററിൽ ചികിത്സയിലാണ് ഐശ്വര്യമണി.
ബസ് ഡ്രൈവർ പ്രസാദിന്റെ തലയ്ക്കും കൈക്കും പരിക്ക് പറ്റി.ബസ് അമിതവേഗത്തിലായിരുന്നു വെന്ന് ദ്യക്സാക്ഷികൾ പറഞ്ഞു.അപകടത്തെ തുടർന്ന് പ്രദേശത്ത് അല്പനേരം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് ക്രെയിൻ എത്തിച്ചു ബസ് അരികിലേക്ക് മാറ്റി, ഗതാഗതം പുനസ്ഥാപിച്ചു. ആലുവയിൽ നിന്നും പുക്കാട്ടുപടി ഭാഗത്തേക്ക് പോവുകയായിരുന്ന സെൻറ് തോമസ് ബസ്സും ആലുവ ഭാഗത്തേക്ക് വരികയായിരുന്നു ടോറസുമാണ് കൂട്ടിയിടിച്ചത്. ഉച്ചക്ക് 2:30 ഓടെയായിരുന്നു അപകടം.
