Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നു;പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചുഅൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയമെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റിവീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടിശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചുസിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതിതൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി; വിചാരണക്കോടതി മാറണമെന്ന ഹർജി തള്ളിനെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; പ്രതി അഷ്കറിനെതിരായ മറ്റ് പരാതികളിലും പൊലീസ് അന്വേഷണംഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും ഒളിവിൽനിയമസഭ ഡെപ്യൂട്ടി സ്പീക്കറെ നാളെ തെരഞ്ഞെടുക്കും; പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയവും നാളെപാചകവാതക ക്ഷാമം; സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം ആശങ്കയിൽ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / പശ്ചിമ ബംഗാളിൽ ആദ്യ ബിജെപി സർക്കാർ; മുഖ്യമന്ത്രിയായി സുവേന്ദു അധികാരി

ഇന്ത്യ

പശ്ചിമ ബംഗാളിൽ ആദ്യ ബിജെപി സർക്കാർ; മുഖ്യമന്ത്രിയായി സുവേന്ദു അധികാരി

BigTV News Desk BigTV News Desk
May 9, 2026 1 min read
Share: Facebook Twitter WhatsApp Telegram
പശ്ചിമ ബംഗാളിൽ ആദ്യ ബിജെപി സർക്കാർ; മുഖ്യമന്ത്രിയായി സുവേന്ദു അധികാരി

പശ്ചിമ ബംഗാളിന്‍റെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. കേന്ദ്ര മന്ത്രിമാരും മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉൾപ്പെടെ വിവിഐപികളുടെ വലിയൊരു നിരയായിരുന്നു സത്യപ്രതിജ്ഞയ്ക്ക് എത്തിയത്.

ഗവർണർ ആർ എൻ രവി സത്യവാചകം ചൊല്ലി നൽകുമ്പോൾ ബംഗാളിന്‍റെ ചരിത്രത്തിലെ പുതിയ അധ്യായം ആരംഭിക്കുകയായിരുന്നു. നീണ്ട കാലത്തെ സിപിഐഎം ഭരണം. ദീർഘകാലത്തെ തൃണമൂൽ ഭരണം. ഇതിന് ശേഷം ഇനി ബിജെപിയുടെ ഊഴം. മുഖ്യമന്ത്രിക്കൊപ്പം അഞ്ച് മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു. ദിലീപ് ഘോഷ്, അഗ്നിമിത്ര പോൾ, അശോക് കിർത്താനിയ, ക്ഷുദിരം തുഡു, നിഷിത് പ്രാമാണിക് എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. സത്യവാചകത്തിന് പിന്നാലെ മുഖ്യമന്ത്രിയെ പ്രധാനമന്ത്രി നരേന്ദ്രമോദി ആലിംഗനം ചെയ്തു.

മുഖ്യമന്ത്രിയെ നേരിട്ടുള്ള മത്സരത്തിൽ തോൽപ്പിച്ച് മുഖ്യമന്ത്രിയാവുക. അതും ഒരുവട്ടമല്ല, രണ്ടുവട്ടം. 22 വർഷം മമതയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന സുവേന്ദു ഇങ്ങനെ നിരവധി അപൂർവതകളുമായാണ് സത്യപ്രതിജ്ഞ ചെയ്തത്. ബംഗാളിന്‍റെ സ്വന്തം ജാൽമുരി മധുരം, വന്നവർക്കെല്ലാം നൽകാൻ 20 സ്റ്റാളുകളാണ് ബിജെപി തുറന്നത്. ഇന്നത്തെ എല്ലാ മധുരവും സുവേന്ദുവിന്‍റേതായിരുന്നു. ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ സുവേന്ദു ബംഗാളിന്‍റെ ചരിത്രം മാറ്റുന്നത് അത്ഭുതത്തോടെയും അമ്പരപ്പോടെയുമാണ് ആയിരങ്ങൾ കണ്ടുനിന്നത്. കോൺഗ്രസിൽ തുടങ്ങി മമതയ്ക്കൊപ്പം തൃണമൂൽ സ്ഥാപിച്ച് വളർത്തിയെടുത്ത 22 വർഷങ്ങൾ. അവിടെ നിന്ന് മമതയെ പോലും ഞെട്ടിച്ച് ബിജെപിയിലേക്ക്. നന്ദിഗ്രാമിൽ മമതയെ തോൽപ്പിച്ച 2021ലെ വിസ്മയം. പിന്നെയുള്ള അഞ്ചുവർഷം മുഴുവൻ നിയമസഭയ്ക്ക് അകത്തും പുറത്തും സംഘർഷഭരിതമായിരുന്നു. അതിനെല്ലാം നേതൃത്വം നൽകിയത് സുവേന്ദുവും ആയിരുന്നു. ഇനിയുള്ള ദിവസങ്ങളും സുവേന്ദുവിന് സംഘർഷഭരിതമാകാം. സ്വന്തം പേഴ്സണൽ അസിസ്റ്റന്‍റ് വെടിയേറ്റ് മരിച്ചതിനുൾപ്പെടെയുള്ള കുറ്റക്കാരെ കണ്ടെത്തേണ്ടതുണ്ട്. നിരവധി അതിക്രമങ്ങൾക്ക് നിയമവഴിയിലൂടെ മറുപടി നൽകേണ്ടതുണ്ട്. മുഖ്യമന്ത്രി പദത്തിൽ നിന്ന് രാജിവെയ്ക്കാൻ കൂട്ടാക്കാതെ നിന്ന മമത കലഹവുമായി ഇനിയുള്ള ദിവസങ്ങളിലും ബംഗാളിൽ സജീവമാകും. സിപിഐഎമ്മിനെ എങ്ങനെ സമ്മർദത്തിലാക്കിയോ ആ വഴി തന്നെ ഇനിയും പ്രതീക്ഷിക്കാം. പക്ഷേ, ക്ഷീണിതയായ മമതയ്ക്ക് മൃഗീയ ഭൂരിപക്ഷമുള്ള ബിജെപിയെ എത്രമാത്രം പ്രതിസന്ധിയിലാക്കാൻ കഴിയും എന്നതാണ് ബംഗാളിൽ ഉയരുന്ന ചോദ്യം.

Tags:

#BJP #suvendu adhikari #West Bengal
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഇന്ത്യ

വീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടി

ഇന്ത്യ

ടിനി ടോം സാമൂഹിക വിപത്ത്;നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അൻസിബ ഹസൻ

ഇന്ത്യ

മേപ്പാടി കാട്ടാന ആക്രമണം;തെരച്ചിൽ ആറാംദിവസത്തിലേക്ക്

Recent Posts

  • മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നു;പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
  • അൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയ
  • മെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റി
  • വീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടി
  • ശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap