Bigtv24x7
  • ഇന്ത്യ
  • എന്റർടെയ്ൻമെന്റ്
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • ബിസിനസ് & ടെക്നോളജി
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
F L A S H   N E W S
LIVE NEWS
ആയുഷ് മാത്രയുടെ പരിക്ക് ഗുരുതരം; സീസണിൽ ഇനി കളിക്കുമോ എന്ന് സംശയംതൃശൂരിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റു; എട്ട് വയസ്സുകാരന് ദാരുണാന്ത്യം, പത്ത് വയസ്സുകാരൻ ചികിത്സയിൽഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്ത് ഇറാൻ; ആശങ്ക അറിയിച്ച് വിദേശകാര്യ സെക്രട്ടറിടൗൺഷിപ്പ് വീടുകളിലെ വിള്ളൽ: കെ രാജൻ്റെ പരിശോധന നാടകമെന്ന് വിഡി സതീശൻ; നിങ്ങൾ തറക്കല്ലിട്ട വീടെവിടെയെന്ന് വി ശിവൻ കുട്ടിവാഹനാപകടക്കേസിൽ മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്; ലഹരിപരിശോധന നടന്നത് പിറ്റേന്ന് മാത്രം‘വീട്ടമ്മമാർക്ക് 2500, ബിരുദധാരികൾക്ക് 4000, സൗജന്യ സിലിണ്ടർ; ടിവികെയുടെ വമ്പൻ പ്രഖ്യാപനങ്ങൾഭരണഘടനാ ഭേദഗതി ബില്ല് അവതരിപ്പിച്ച് കേന്ദ്രസർക്കാർ; എതിർത്ത് പ്രതിപക്ഷംറിസൾട്ട് വൈകും; SSLC, ഹയർസെക്കൻഡറി പരീക്ഷാഫല പ്രഖ്യാപനം നീട്ടിവെന്തുരുകി കേരളം; 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്യുദ്ധവിരാമം അകലെയല്ല; അമേരിക്ക – ഇറാൻ രണ്ടാം വട്ട ചർച്ച പാകിസ്താനിൽകോൺഗ്രസിൽ ‘മുഖ്യമന്ത്രി’ പോര്; ചേരിതിരിഞ്ഞ് നേതാക്കളും അനുയായികളുംതാൽക്കാലിക ആശ്വാസം; രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്
BIGTV
  • ഇന്ത്യ
  • എന്റർടെയ്ൻമെന്റ്
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • ബിസിനസ് & ടെക്നോളജി
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം

Press ESC to close

Home / ഇന്ത്യ / ഭരണഘടനാ ഭേദഗതി ബില്ല് അവതരിപ്പിച്ച് കേന്ദ്രസർക്കാർ; എതിർത്ത് പ്രതിപക്ഷം

ഇന്ത്യ

ഭരണഘടനാ ഭേദഗതി ബില്ല് അവതരിപ്പിച്ച് കേന്ദ്രസർക്കാർ; എതിർത്ത് പ്രതിപക്ഷം

BigTV News Desk BigTV News Desk
April 16, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഭരണഘടനാ ഭേദഗതി ബില്ല് അവതരിപ്പിച്ച് കേന്ദ്രസർക്കാർ; എതിർത്ത് പ്രതിപക്ഷം
Lok Sabha constitution amendment bill

പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പുകൾക്കിടെ ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് കേന്ദ്രസർക്കാർ. ബിൽ അവതരണാനുമതിയിലും പ്രതിപക്ഷം വോട്ടിംഗ് ആവശ്യപ്പെട്ടു. 251 പേർ അനുകൂലിച്ചും 185 പേർ എതിർത്തും വോട്ട് ചെയ്തു. ക്രഡിറ്റ് വേണ്ടെന്നും സ്ത്രീകളെ ഇത്രനാൾ മാറ്റി നിർത്തിയതിൽ നിന്നുള്ള പാപമുക്തി മതിയെന്നും പ്രധാനമന്ത്രി സഭയിൽ പറഞ്ഞു. മണ്ഡല പുനർനിർണയത്തിൽ സംസ്ഥാനങ്ങൾക്ക് നഷ്ടമുണ്ടാകില്ലെന്നത് തന്റെ ഗ്യാരന്റിയെന്നും മോദി ഉറപ്പുനൽകി.

വനിതാസംവരണവും മണ്ഡല പുനർനിർണയവും ഉൾപ്പെടുന്ന ഭരണഘടനാ ഭേദഗതി ബില്ലും മണ്ഡല പുനർനിർണയ കമ്മീഷൻ രൂപീകരണത്തിനുള്ള ബില്ലും കേന്ദ്രഭരണ പ്രദേശങ്ങളുടെ സീറ്റുകൾ വർധിപ്പിക്കുന്നതിനുമുള്ള മൂന്ന് ബില്ലുകളാണ് സഭയിൽ അവതരിപ്പിച്ചത്.

വനിതാ ബില്ലിനെ എതിർക്കുന്നവരോട് രാജ്യത്തെ സ്ത്രീകൾ പൊറുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചകൾക്ക് മറുപടിയായി പറഞ്ഞു. മണ്ഡല പുനർനിർണയത്തിൽ ഒരു സംസ്ഥാനത്തോടും പക്ഷപാതം കാണിക്കില്ലെന്നത് തന്റെ ഉറപ്പും ഗ്യാരണ്ടിയുമാണ്. ബില്ലുകൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും മോദി വിശദീകരിച്ചു.

അതിനിടെ ഭരണണഘടനയെ ഹൈജാക്ക് ചെയ്യാനാണ് കേന്ദ്രശ്രമമെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിക്കാനുള്ള കുറുക്കുവഴിയാണെന്നും കെ സി വേണുഗോപാൽ ആരോപിച്ചു.

ഇതിനിടെ വനിതാസംവരണത്തിൽ മുസ്ലിം ഉപസംവരണം ഒഴിവാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. മുസ്ലിം വനിതകൾക്കുള്ള സംവരണത്തെച്ചൊല്ലി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അഖിലേഷും തമ്മിൽ രൂക്ഷമായ വാദപ്രതിവാദം നടന്നു.വനിതാ സംവരണം ആദ്യം ഉയർത്തിയത് കോൺഗ്രസെന്നും ബില്ലിനെ ബിജെപി വർഷങ്ങളോളം അവഗണിച്ചെന്ന് പ്രിയങ്കഗാന്ധിയും ആരോപിച്ചു.

അതേസമയം നാളെ വൈകിട്ട് നാലിനാണ് വോട്ടെടുപ്പ്. 543 അംഗ ലോക്‌സഭയില്‍ 360 പേരുടെ പിന്തുണയുണ്ടെങ്കിലാണ് ബില്‍ പാസാവുക. എന്നാല്‍ എന്‍ഡിഎയ്ക്ക് 293 അംഗങ്ങള്‍ മാത്രമാണുളളത്. അതായത്, ബിൽ പാസാകണമെങ്കിൽ പ്രതിപക്ഷം പിന്തുണയ്ക്കണം. നിലവിലെ സ്ഥിതിയിൽ ബിൽ നാളെ പാസാകാനുള്ള സാധ്യതകളില്ല.

Tags:

#constitution amendment bill #Narendra Modi #women reservation bill
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഇന്ത്യ

‘വീട്ടമ്മമാർക്ക് 2500, ബിരുദധാരികൾക്ക് 4000, സൗജന്യ സിലിണ്ടർ; ടിവികെയുടെ വമ്പൻ പ്രഖ്യാപനങ്ങൾ

Recent Posts

  • ആയുഷ് മാത്രയുടെ പരിക്ക് ഗുരുതരം; സീസണിൽ ഇനി കളിക്കുമോ എന്ന് സംശയം
  • തൃശൂരിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റു; എട്ട് വയസ്സുകാരന് ദാരുണാന്ത്യം, പത്ത് വയസ്സുകാരൻ ചികിത്സയിൽ
  • ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്ത് ഇറാൻ; ആശങ്ക അറിയിച്ച് വിദേശകാര്യ സെക്രട്ടറി
  • ടൗൺഷിപ്പ് വീടുകളിലെ വിള്ളൽ: കെ രാജൻ്റെ പരിശോധന നാടകമെന്ന് വിഡി സതീശൻ; നിങ്ങൾ തറക്കല്ലിട്ട വീടെവിടെയെന്ന് വി ശിവൻ കുട്ടി
  • വാഹനാപകടക്കേസിൽ മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്; ലഹരിപരിശോധന നടന്നത് പിറ്റേന്ന് മാത്രം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap