തൃശൂരിൽ സമയം പറയാത്തതിന് യുവാവിന് മർദനം. കൊടുങ്ങല്ലൂരിൽ ബസ് കാത്തുനിന്ന യുവാവിനെയാണ് സമയം ചോദിച്ചെത്തിയ ആൾ ആക്രമിച്ചത്. ശ്രീനാരായണപുരം പുതുമനപ്പറമ്പ് സ്വദേശി ചിറ്റാപ്പുറത്ത് വിഷ്ണുപ്രസാദിന് (30) ആണ് മർദനമേറ്റത്. ചൊവ്വാഴ്ച്ച വൈകിട്ട് ചന്തപ്പുരയിൽ മുൻസിപ്പൽ ബസ് സ്റ്റാൻ്റ് പരിസരത്തായിരുന്നു സംഭവം. ബസ് കാത്ത് നിൽക്കുകയായിരുന്ന വിഷ്ണുപ്രസാദിനോട് അപരിചിതൻ സമയം ചോദിച്ചു. കൈയിൽ വാച്ചോ മൊബൈൽ ഫോണോ ഇല്ലാതിരുന്നതിനാൽ സമയം അറിയില്ലെന്ന് പറഞ്ഞതിനാണ് അക്രമം. നാട്ടുകാർ ഇടപെട്ടെങ്കിലും മർദനം തുടരുകയായിരുന്നു. ഇതിനിടെയാണ് അക്രമി കൈവശമുണ്ടായിരുന്ന ആയുധം കൊണ്ട് വിഷ്ണുപ്രസാദിനെ ആക്രമിച്ചത്. മർദിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കഴുത്തിന് പരിക്കേറ്റ വിഷ്ണുപ്രസാദ് കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ ചികിത്സയിലാണ്
തൃശൂരിൽ സമയം പറയാത്തതിന് യുവാവിന് മർദനം
