Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
അൻസിബയ്ക്ക് തിരിച്ചടി; ടിനി ടോമിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് ഗവർണർ; മുഖ്യമന്ത്രിക്ക് അതൃപ്തിമഴ കനക്കും; 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്,പാലക്കാട് ശക്തമായ മഴ തുടരുന്നുപി.എം. ശ്രീ പദ്ധതി;യുഡിഎഫ് കേന്ദ്ര സർക്കാരിന് മുന്നിൽ മുട്ടുമടക്കിയെന്ന് പിണറായി വിജയൻനവകേരള ‘രക്ഷാപ്രവർത്തനം’; പ്രതികളായ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി നോട്ടീസ്കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; ഹർജിക്കാരോട് ചോദ്യങ്ങളുമായി ഹൈക്കോടതിവടകര നിക്ഷേപ തട്ടിപ്പ് കേസ്; ജീവനൊടുക്കിയ ഇബ്രാഹിം ഹാജിയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ക്രൈംബ്രാഞ്ച്മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ അവയവ കച്ചവടം; കൊച്ചിയിലെ മൂന്ന് ആശുപത്രികളിൽ ഇഡി റെയ്ഡ്പരാതിക്കാരൻ ഹാജരാകുന്നില്ല; എം വി ഗോവിന്ദനെതിരെ കെ സുധാകരൻ നൽകിയ മാനനഷ്ടക്കേസ് തള്ളിവിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ 300 കോടിയുടെ തട്ടിപ്പ്; മലപ്പുറം സ്വദേശിക്കെതിരെ പൊലീസ് കേസ്വധക്കേസ് പ്രതി “ആകാശ് തില്ലങ്കേരി മികച്ച തിരക്കഥാകൃത്ത്”!; പിഎസ്‌സി ബുള്ളറ്റിൻ പ്രസിദ്ധീകരണത്തിൽ ഗുരുതര പിഴവ്മുല്ലപ്പെരിയാറിൽ പുതിയ ഡാമിന് അനുമതി നൽകില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ലോകം / താൽക്കാലിക ആശ്വാസം; രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

ലോകം

താൽക്കാലിക ആശ്വാസം; രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

BigTV News Desk BigTV News Desk
April 8, 2026 1 min read
Share: Facebook Twitter WhatsApp Telegram
താൽക്കാലിക ആശ്വാസം; രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്
യുദ്ധം അവസാനിപ്പിക്കുന്നതിനായി വലിയൊരു സമാധാന കരാറിൽ എത്തിയതായി ട്രംപ് പ്രഖ്യാപിച്ചു

രണ്ടാഴ്ചത്തേക്ക് യുദ്ധം നിർത്തിവച്ച് അമേരിക്കയും ഇറാനും ഇസ്രായേലും. ഹോർമൂസിലുടെ ചരക്കുകപ്പലുകൾ ഇറാൻ കടത്തിവിടും. ഉപരോധം നീക്കണം എന്നതുൾപ്പെടെയുള്ള ഇറാന്‍റെ ആവശ്യങ്ങൾ അമേരിക്ക പരിഗണിക്കും. സമാധാന സാധ്യത തെളിഞ്ഞതോടെ ലോകമെങ്ങും ആശ്വാസമായി എണ്ണവില കുത്തനെ ഇടിഞ്ഞു.

40 ദിവസത്തിനു ശേഷം ഹോർമൂസ് കടലിടുക്കിലൂടെ എല്ലാ ചരക്കു കപ്പലുകളും കടന്നുപോകും. ഇറാനിലേക്ക് അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണം രണ്ടാഴ്ചത്തേക്കു നിർത്തിവയ്ക്കും. ഗൾഫ് രാജ്യങ്ങളിലേക്കും ഇസ്രായേലിലേക്കും നടത്തിക്കൊണ്ടിരുന്ന ആക്രമണം ഇറാനും നിർത്തിവയ്ക്കും. എന്നാൽ ലബനൻ വെടിനിർത്തലിന്‍റെ ഭാഗമല്ലെന്നും ആക്രമണം തുടരുമെന്നുമാണ് ഇസ്രായേൽ അറിയിച്ചിരിക്കുന്നത്.

ആഴ്ചകളായി നടന്ന മധ്യസ്ഥ ശ്രമമാണ് വിജയം കണ്ടത്. അമേരിക്ക പ്രഖ്യാപിച്ച അന്ത്യശാസനം അവസാന മണിക്കൂറിൽ എത്തിയതോടെയാണ് പൊടുന്നനെ വെടിനിർത്തൽ പ്രഖ്യാപനം ഉണ്ടായത്. മണിക്കൂറുകൾക്കുള്ളിൽ ഇറാന്‍റെ സർവനാശം ഉണ്ടാകുമെന്ന് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതോടെ ലോകമെങ്ങും ആശങ്കയിലായിരുന്നു. ഇറാന്‍റെ വൈദ്യുതി നിലയങ്ങളും എണ്ണപ്പാടങ്ങളും ആക്രമിക്കും എന്നായിരുന്നു മുന്നറിയിപ്പ്. ഇതോടെ അടിസ്ഥാന സൗകര്യങ്ങൾക്കു ചുറ്റും മനുഷ്യമതിൽ തീർക്കുമെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാനും പ്രഖ്യാപിച്ചിരുന്നു. പാകിസ്താനാണ് മധ്യസ്ഥത നിന്നതെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സാമൂഹിക മാധ്യമത്തിൽ കുറിച്ചു. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും ഫീൽഡ് മാർഷൽ അസീം മുനീറുമായി ചർച്ചകൾ നടത്തിയെന്നും ട്രംപ് വെളിപ്പെടുത്തി. അമേരിക്കയും ഇറാനുമായി നേരിട്ടുള്ള ചർച്ചയ്ക്ക് അരങ്ങൊരുക്കാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഇരുരാജ്യങ്ങളേയും അറിയിച്ചു. ആദ്യം അമേരിക്കയും പിന്നാലെ ഇറാനും വെടിനിർത്തൽ പ്രഖ്യാപിക്കുകയായിരുന്നു. മണിക്കൂറുകൾക്കു ശേഷം ഇത് അംഗീകരിക്കുന്നതായി ഇസ്രായേലും പ്രഖ്യാപിച്ചു.

ഇറാൻ നൽകിയ പത്തിന നിർദേശങ്ങളിലാണ് തുടർചർച്ചകൾ നടക്കുക. ഉപരോധം പിൻവലിക്കണം, ഊർജ ആവശ്യങ്ങൾക്കുള്ള ആണവ സമ്പുഷ്ടീകരണം തുടരാൻ അനുവദിക്കണം, ഇനി ഇറാനെ ആക്രമിക്കില്ലെന്ന് ഉറപ്പു ലഭിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ ഉന്നയിച്ചിരിക്കുന്നത്. സമാധാനത്തിന്‍റെ വഴിയിലേക്ക് മധ്യേഷ്യ നീങ്ങിയത് ആദ്യം പ്രതിഫലിച്ചത് എണ്ണവിലയിലാണ്. ബ്രന്‍റ് അസംസ്കൃത എണ്ണയുടെ വില 14 ഡോളർ കുറഞ്ഞ് വീപ്പയ്ക്ക് 95 ഡോളറിലെത്തി.

 

Tags:

#America #Donald Trump #Iran
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ലോകം

ലോകകപ്പിൽ ഇന്ന് സ്പെയിനും നെതർലാൻഡ്സും; ജപ്പാനെതിരെ ഡച്ച് പരീക്ഷണം

ലോകം

യുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്

ഇന്ത്യ

എണ്ണക്കപ്പലിന് നേരെ യുഎസ് ആക്രമണം; മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു

Recent Posts

  • അൻസിബയ്ക്ക് തിരിച്ചടി; ടിനി ടോമിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്
  • വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് ഗവർണർ; മുഖ്യമന്ത്രിക്ക് അതൃപ്തി
  • മഴ കനക്കും; 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്,പാലക്കാട് ശക്തമായ മഴ തുടരുന്നു
  • പി.എം. ശ്രീ പദ്ധതി;യുഡിഎഫ് കേന്ദ്ര സർക്കാരിന് മുന്നിൽ മുട്ടുമടക്കിയെന്ന് പിണറായി വിജയൻ
  • നവകേരള ‘രക്ഷാപ്രവർത്തനം’; പ്രതികളായ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി നോട്ടീസ്

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap